പാലക്കാട് : കൊടുമ്പ് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് രോഗി-ബന്ധു സംഗമം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്.ധനരാജ് അധ്യക്ഷത വഹിച്ച്. പഞ്ചായത്ത് സെക്രട്ടറി എന്‍.വിനോദ് കുമാര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ.എം.ഹേമ, കൊടുവായൂര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.സി.ശെല്‍വരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്.രാമദാസ്, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീദേവി എന്നിവര്‍ പാലിയേറ്റീവ് പരിചരണം, വൃദ്ധജന രേഗ പരിചരണം എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്ത് പരിധിയിലെ 120 രോഗികളും സഹായികളും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: