കല്‍പ്പറ്റ:സാമിക്കുട്ടി
കാറും ലോറിയും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. റിട്ട. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ബത്തേരി കുറ്റിയൊത്തുവീട്ടില് സാമിക്കുട്ടിയാണ്(70) മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയമ്മ, മകള്‍ സജിനി, സജിനിയുടെ ഭര്‍ത്താവ് ശ്യാംലാല്‍, മകന് ഹരികൃഷ്ണന് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ കല്പറ്റ ബൈപാസില്‍ മീന്‍ മാര്‍ക്കറ്റിന് സമീപമാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: