മറയൂര്‍: വനവാസികുടിയിലെ കുരുന്നുകള്‍ക്കായി എസ്എസ്എയുടെ സഹകരണത്തോടെ ഒരുക്കിയ സഹവ്യാസ ക്യാമ്പ് വ്യത്യസ്തമായി. നൃത്തം ചവിട്ടിയും, പടംവരച്ചും, പാട്ടുപാടിയും കുരുന്നുകള്‍ ഒത്തുചേര്‍ന്നതോടെ ക്യാമ്പ് ഉത്സവമായി മാറി. കൂട്ടായി മാതാപിതാക്കളും അധ്യാപകരും ഒപ്പം എത്തിയതോടെ കുട്ടികള്‍ ഉത്സാഹം പതിന്മടങ്ങായി വര്‍ദ്ധിച്ചു.
ഇന്നലെയും ശനിയാഴ്ചയയ
ുമായണ് മറയൂര്‍ എല്‍പി സ്‌കൂളില്‍ വെച്ച് ക്യാമ്പ് നടന്നത്. മറയൂരിലെ 10 ഉം കാന്തല്ലൂരിലെ 2 ഉം കുടികളില്‍ നിന്നുമായി 12 എംഡിഎല്‍സിയില്‍ നിന്നാണ് കുട്ടികള്‍ എത്തിയത്. 80 ഓളം കുട്ടികളും 125 ഓളം രക്ഷിതാക്കളും കുടിയിലെ മൂപ്പന്മാരും ക്യാമ്പില്‍ പങ്കെടുക്കാനെത്തി.
വനവാസികുട്ടികളുടെ അടിസ്ഥാന വികസനം ലക്ഷ്യമാക്കിയാണ് ഇത്തരത്തിലൊരു ക്യാമ്പ് സങ്കടിപ്പിച്ചത്. ഇതൊടൊപ്പം രക്ഷിതാക്കള്‍ക്കും ബോധ വത്കരണ ക്ലാസുകളു നടന്നു. ക്യാമ്പ് ഫയര്‍, കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എന്നിവയും നാടന്‍പാട്ട്, കവിതകള്‍, കഥകള്‍, കഥകള്‍, ചിത്രരചന, നൃത്തം തുടങ്ങിയ കുട്ടികളുടെ കലാപരിപാടികളും നടന്നു. ശനിയാഴ്ച രാവിലെ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ ജോസഫ് നിര്‍വ്വഹിച്ചു.
കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി റാണി, എസ്എസ്എ ജില്ല് പ്രോഗ്രാം ഓഫീസര്‍ സുലൈമാന്‍കുട്ടി, ജില്ലാ പ്രോജക്ട് ഓഫീസര്‍ ജോര്‍ജ് ഇഗ്നേഷ്യസ്, ഡിപിഒ തങ്കരാജ്, ഡിആര്‍സി ട്രെയിനര്‍മാര്‍, തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
















