ബത്തേരി : മണിച്ചിറ പൂതിക്കാട് കാരാട്ട് മീത്തല്‍ ബാബുവിന്റെ ബാങ്ക് ബാധ്യതതീര്‍ക്കാന്‍ ഈടുനല്‍കിയ ഭൂമിയില്‍ നിന്ന് പത്ത് സെന്റ് വില്ക്കാന് പോലും അനുവദിക്കാതെ അയാളുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള യൂണിയന് ബാങ്ക് അധികാരികളുടെ ശ്രമം നീതീകരിക്കാനാവില്ലെന്ന് ബിജെപി ബത്തേരി നഗരസഭാ കമ്മിറ്റി അഭിപ്രയപ്പെട്ടു.
ജപ്തി നടപടിയുമായെത്തുന്ന ഉദ്യോഗസ്ഥരെ തടയുമെന്നും യോഗം മുന്നറിയിപ്പു നല്കി. നഗരസഭാ കമ്മിറ്റി ചെയര്മാന് എം.സി.ശ്രീധരന് അദ്ധ്യക്ഷനായി.
മണ്ഡലം ഭാരവാഹികളായ സി.ആര്.ഷാജി, ദീനദയാല്‍, പത്മനാഭന്, ഷീലാ തൊടുവെട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: