മണ്ണാര്‍ക്കാട് : വള്ളുവനാടിന്റെ പ്രശസ്തമായ മണ്ണാര്‍ക്കാട് പൂരം ഇന്ന്. രാവിലെ തന്ത്രി ഈക്കാട്ട് നാരായണന് നമ്പൂതിരിപ്പാടിന്റെ കാര്മികത്വത്തോടെ ആഘോഷത്തിനു തുടക്കമാകും. 8.30നാണ് പ്രസിദ്ധമായ ആറാട്ട് പറയ്ക്കാട് തങ്കപ്പമാരാരുടെ നേതൃത്വത്തിലാണ് പൂരപ്രേമികളെ കോള്മയിര് കോള്ളിക്കിന്ന പഞ്ചവാദ്യം. കല്ലേക്കുളങ്ങര കൃഷ്ണവാര്യര്‍ മദ്ദളത്തിനും പല്ലാവൂര്‍ ശ്രികുമാര്് ഇടക്കയ്ക്കും , കുണ്ടുവുംപാടം സുന്ദരന്‍നായര്‍ താളത്തിനും, മച്ചാട് രാമചന്ദ്രന് കൊമ്പിനും നേതൃത്വം നല്കി. കുന്തിപ്പുഷ ആറാട്ടു കടവില്‍ നടക്കുന്ന കഞ്ഞിപകര്ച്ചയില് ആയിരങ്ങള്‍ പങ്കെടുക്കും. മേളത്തിനും നാദസ്വരത്തിനും ശേഷം ഓട്ടന്തുള്ളല് ഉണ്ടാകും .വൈകിട്ട് അഞ്ചിന് പാലക്കാട് രാധാകൃഷ്ണന് സംഘത്തിന്റെ ഇരട്ട നാദസ്വരം ഏഴിന് കല്ലൂര്‍ രാമന് കുട്ടിമാരാര്‍, പോരൂര്‍ ഉണ്ണികൃഷ്ണന് മാരാര്‍ എന്നിവരുടെ ഡബിള്‍ തായമ്പക .രാത്ര 9ന് ചെറുശ്ശേരി നയുക്കുന്ന പഞ്ചാരിമേളം തുടര്‍ന്ന് നാടന്‍ പാട്ട് എന്നിവ ഉണ്ടായിരിക്കും.സ്ത്രീ-പുരുഷ ഭേദമന്യേ ഈ ചടങ്ങില്‍ പങ്കെടുക്കാറുണ്ട്. കുന്തിപ്പുഴയുടെ തീരത്ത് പടിഞ്ഞാറ് ഭാഗത്ത് നോക്കി ദര്ശനമരുളന്ന ഉദയാര്‍ക്കുന്ന് കാവിലമ്മയെ ദര്‍ശിക്കുവാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ വലിയാറാട്ട് ദിവസം മണ്ണാര്‍ക്കാട് എത്തിചേരും്.
ചെറിയ ആറാട്ട് ദിവസമായ ഇന്നലെ എഴുന്നള്ളിപ്പ് ഓട്ടന്‍ തുള്ളല്‍ ഡബിള്‍ തായമ്പക എന്നിവ ഉണ്ടായിരുന്നു. പൂരത്തിന്റെ ്അവസാന ദിവസമായ നാളെയാണ് ചെട്ടിവേല.സ്ഥാനീയ ചെട്ട്യാന്മാരെ ആനയിക്കല്‍, ദേശവേലകള്‍, ഘോഷയാത്ര മുതലായവ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ആറാട്ട് കഴിഞ്ഞ് 21 പ്രദക്ഷിണം കഴിഞ്ഞ് കൊടിയിറക്കല്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: