പാലക്കാട് : നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയുടെ സ്വപ്ന സാക്ഷാത്കാരമായ മേലാമുറി – ടിബി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനധികൃത കൈയ്യേറ്റം നഗരസഭ ഇന്നലെ ഒഴിപ്പിച്ചു.
ഈ റോഡിനായി ബിജെപിയുടെ പോരാട്ടം ആരംഭിച്ചിട്ട് വര്‍ഷം ഏറെയായി . പഴയ ഹോട്ടല്‍ ദേവപ്രഭയുടെ സമീപത്ത് കൂടിയാണ് ടിബി റോഡ്ലേക്കുള്ള പ്രവേശന മാര്്ഗം. ഈ സ്ഥലം സ്വകാര്യ ജ്വല്ലറിഗ്രൂപ്പിന് കൈമാറിയപ്പോള്‍ ആറ് സെന്റ് സ്ഥലം നഗരസഭക്ക് സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ അവരത് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് റോഡ് നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. പുതിയ ഉടമസ്ഥര്‍ സ്ഥലത്ത് മതില്‍കെട്ടുകയും ചെയ്തു. പിന്നീട് നഗരസഭ മതില് പോളിച്ചെങ്കിലും അവര്‍ വീണ്ടും കെട്ടുകയായിരുന്നു.
നഗരസഭക്ക് അനുകൂലമായി കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നത് ഏറെ ആശ്വാസമായി. കഴിഞ്ഞ ബജറ്റില്‍ ഈ റോഡിനായി 53കോടി രൂപ അനുവദിച്ചിരുന്നു. റോഡിന്റെ പണിപ്പൂര്ത്തിയാകുന്നതോട് കൂടി വലിയങ്ങാടിയുടെ മുഖഛായ തന്നെ മാറും.
നഗരസഭായോഗങ്ങളില്‍ ബിജെപി നേതാവ് എന്‍.ശിവരാജന് ഈ വിഷയം ഉന്നയിക്കുക പതിവാണ്. ഇന്നലെ വൈകുന്നേരം 4 മണിയോയാണ് ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ്.ചെയര്മാന് .സി.കൃഷ്ണകുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് വി.എ.സുള്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് മതില് പൊളിച്ചു നീക്കല്‍ ആരംഭിച്ചത്. രാത്രി എട്ടുമണിയോടെയാണ് അവസാനിച്ചത്. ഹോട്ടല്‍ ദേവപ്രഭ പൊളിച്ചതിന്റെ അവശിഷ്ടങ്ങളെല്ലാം ഇതിനുപിന്നില്‍ നിക്ഷേപിക്കുകയായിരുന്നു. ഇവ മാറ്റുന്നതിന് ഏറെ പണിയെടുത്തു. നഗരസഭയുടെ ട്രാക്ടര്‍ ഇവയെല്ലാം നിരപ്പാക്കി റോഡിനു തുല്യാമാക്കി മതില് പൊളിക്കുന്നതിനെക്കാള്‍ ശ്രമകരമായിരുന്നു ഇത്.
കൗണ്‍സിലര്‍മാരായ എം.സുനില്‍, സൈതലവി, ജയേഷ്, അബ്ദുള്‍ ഷുക്കൂര്‍, സുഭാഷ്, മീനാക്ഷി, മോഹന്‍ശങ്കര്‍, അസി.എക്സി എന്‍ജിനിയര്‍ മോറിസ്, എ.ഇമാരായ സ്വാമിദാസി, ശിവദാസ#്, വെള്ളിയങ്കിരി, ബീന, സ്മിത, ഹെഡ് സൂപ്പര്‍വൈസര്‍ ബുധരാജ്, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: