പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗ്യമല്ലാതെ കിടക്കുന്ന ഇ.വെയ്സ്റ്റ് നീക്കംചെയ്യുന്നു. ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് ഇതിനായി ചുമതലപ്പെടുത്തിയ ക്ലീന്‍ കേരള ലിമിറ്റഡ് കമ്പനിയാണ് ഇ.വെയ്സ്റ്റ് സമാഹരിക്കുന്നത്.31നകം തന്നെ ഇ.വെയ്സ്ററ് നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ക്ലീന്‍ കേരളമിഷന് നല്കിയ ഇ.സാമഗ്രികളുടെ പട്ടികയുള്ള നിശ്ചിത ഫോം പൂരിപ്പിച്ച് എല്ലാ ഓഫീസുകളും 20നകം ശുചിത്വമിഷന് കൈമാറും.
പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം നല്കുന്ന ഉപയോഗയോഗ്യമല്ലെന്ന സ്ക്രാപ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ഫോംകൈമാറേണ്ടത്. വിവിധ വകുപ്പുകള്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.തുടര്‍ന്ന് 25ന് ക്ലീന്‍ കേരളാ മിഷന് സിവില്‍ സ്റ്റേഷനില്‍ നിന്ന് ഇ.വെയ്സ്റ്റ് നീക്കംചെയ്യും.കിലോക്ക് 10 രൂപ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന് പുറത്ത് ശാസ്ത്രീയമായാണ് പുന:ചക്രമണം ചെയ്യുക.ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മാലിന്യം കൈകാര്യം ചെയ്യുന്ന രീതിയായതിനാല്‍ സര്‍ക്കാരിന്റെ നിര്‍ദേശം എല്ലാ ഓഫീസ് മേധാവികളും കൃത്യമായി പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
തുടര്‍ന്നും ഇ.വെയ്സ്റ്റ് ഉണ്ടാവാതിരിക്കാന്‍ ഇലക്ട്രോണിക് സാമഗ്രികള്‍ ബൈബാക്ക് സ്കീമില്‍ വാങ്ങണമെന്നും ഇതുപ്രകാരം ഡീലറുമായി കരാറിലേര്‍പ്പെട്ട രേഖകള്‍ ഓഫീസില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു.
ഏഴ് വര്‍ഷമാണ് ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ കാലാവധിയായി കണക്കാക്കപ്പെടുന്നത്.അതിനാല്‍ ഏഴ് വര്‍ഷം കഴിഞ്ഞതും ഉപയോഗ്യമല്ലാത്തതുമായ സാമഗ്രികളാണ് ആദ്യഘട്ടത്തില്‍ നീക്കം ചെയ്യേണ്ടത്.ഇതില്‍ മോണിറ്റര്‍,സിപിയു,മൗസ്,കീ.ബോര്‍ഡ്,യുപിഎസ്,ലെഡ് ആസിഡ്ബാറ്ററി,ലാപ്ടോപ്,ഫാന്‍,ടെലഫോണ്‍ ഫോട്ടോകോപിയര്‍, പ്രിന്റര്‍,എയര്‍ കണ്ടീഷണര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ സിഎഫ്എല്‍ ട്യബ് ലൈറ്റ് തുടങ്ങിയവ സമാഹരിക്കും.ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അധ്യക്ഷതവഹിച്ചു. എഡിഎംഎസ്,വിജയന്,ക്ലീന്‍ കേരളാ മിഷന് പ്രതിനിധി മുജീബ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: