മാനന്തവാടി: സോളിഡാരിറ്റി ലൈബ്രറി മാനന്തവാടിയുടെയും, കലാസൗഹൃദ കൂട്ടയിമയുടെയും ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സ്ര്തീ ശക്തി പുരസ്കാരം നേടിയ സി.ഡി. സരസ്വതിക്ക് സ്വീകരണം നല്കി. വയനാട്ടിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അരിവാള്‍ രോഗികള്‍ക്ക് വേണ്ടി രണ്ട് ദശാബ്ദത്തിലധികം പ്രവര്‍ത്തിക്കുന്ന സരസ്വതി പുരസ്കാരത്തിന് ഏറ്റവും അര്‍ഹതപ്പെട്ടവര്‍ ആണെന്ന് യോഗം വിലയിരുത്തി. ലൈബ്രറി പ്രസിഡന്റ് വി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ടി. മണികണ്ഠന് ഉപഹാര സമര്‍പ്പണ൦ നിര്‍വ്വഹിച്ചു. ജോസഫ്. എം. വര്‍ഗീസ്, കെ.ടി. രാധാകൃഷ്ണന്, എം. ഗംഗാധരന്,ജോണ്‍. എന്‍.ജെ, ടി.കെ. ഹാരിസ്, അഡ്വ. എം.ആര്. മോഹനന്, ശാന്ത, അരുണ്‍ വി.സി, ലത.പി.ജി, പ്രദീപ് താന്നിയാട്, സണ്ണി. പി.സി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: