മാനന്തവാടി: മാനന്തവാടി ടൗണിലെ വൻകിട കയ്യേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മാനന്തവാടി നഗരസഭ അധികൃതരുടെ നടപടിയിൽ സി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.പാർക്കിംഗ് ഏരിയ കച്ചവട സ്ഥാപനമാക്കി മാറ്റിയതിനെതിരെ നിരവധി പരാതികൾ കൊടുത്തിട്ടും നടപടി സ്വീകരിക്കവാൻ നഗരസഭ തയ്യറായിട്ടില്ല.ചില കെട്ടിട ഉടമകൾക്കെതിരെ നോട്ടിസ് കൊടുത്ത് കോടതിയിൽ നിന്നും സ്റ്റേവാങ്ങുവാനുള്ള സൗകര്യം ചെയ്തു കൊടുത്ത് നഗരസഭയും വൻക്കിടക്കാരും തമ്മിലുള്ള ഒത്തുകളിക്കുകയാണ്. അനധികൃത നിർമ്മാണം പൊളിച്ച് മാറ്റാൻ നോട്ടീസ് കൊടുത്തിട്ട് സ്റ്റേ ലഭിക്കാത്ത വളരെയധികം കെട്ടിടങ്ങൾ ഉണ്ട് ഇവർക്കെതിരെ നഗരസഭ നടപടിയെടുക്കാത്തത് ഒത്തുകളിയാൺ. മാനന്തവാടി ഗാന്ധി പർക്കിൽ പുതിയ മാർക്കറ്റ് പണി നടക്കുന്നത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞിട്ടും പണി പൂർത്തികരിക്കാനുള്ള അവസരം നൽകി പിന്നിട് നിർമ്മാണത്തിനെതിരെ നോട്ടിസ് കൊടുക്കുകയും സ്റ്റേ വാങ്ങുവാനുള്ള സമയം കൊടുക്കുകയും ചെയ്തു.ഇത് ജനങ്ങളെ വിഢിയാക്കുകയാണ്.പൊളിച്ചുമാറ്റുവാൻ നോട്ടിസ് കൊടുത്ത കെട്ടിടത്തിൽ കച്ചവടം തുടങ്ങുവാൻ നഗരസഭ ലൈസൻസ് കൊടുക്കുന്നത് അഴിമതിയാണ്. വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച ശേഷം അവരെ പുനരധിവസിപ്പിക്കുമെന്ന് നഗരസഭ പറത്തിരുന്നു. ചില ആളുകളെ പാർട്ടി ഓഫീസിൽ വിളിച്ചു വരുത്തി യൂണിയൻ മെമ്പർഷിപ്പ് കൊടുത്ത് അവർക്ക് മാത്രം കച്ചവടത്തിനുള്ള സൗകര്യം ഏർപ്പെടുത്തി കൊടുക്കുകയാണുണ്ടായത്. പാവപ്പെട്ട ചെറുകിട കച്ചവടക്കാരിൽ നിന്നും വലിയ തുക ദിവസ വാടകയായി വാങ്ങി കെട്ടിട ഉടമക്ക് നൽകിക്കൊണ്ടാണ് നഗരസഭ ഇടപാട് നടത്തിയാത്.ഇതിന്റെ പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ട്. വൻകിടക്കാരെ അന്യായമായി സംരക്ഷിക്കുന്ന നഗരസഭ അധികൃതരുടെ നടപടി അവസാനിപ്പിക്കണം. യോഗത്തിൽ കെ.പി വിജയൻ അധ്യക്ഷത വഹിച്ചു.ഇ ജെ ബാബു, ജോണി മറ്റത്തിലാനി, എൽ.സോമൻ നായർ.വി.കെ ശശിധരൻ, കെ.സജീവൻ എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: