ഒറ്റപ്പാലം:ഒറ്റപ്പാലത്തിന്റെ ഫിലിംസിറ്റി സ്വപ്നങ്ങള്‍ പെട്ടിയിലടഞ്ഞു.സംസ്ഥാന ബജറ്റില്‍ പദ്ധതിക്ക് തുകവകയിരുത്താതിരുന്നതാണ് ഫിലിംസിറ്റിക്ക് തിരിച്ചടിയായത്.
കണ്ണിയംപുറം കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന മൂന്നരഏക്കര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരുന്നത്.ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരടക്കം 26 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ പുനരധിവാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതെയാണ് 30 വര്‍ഷത്തേക്ക് കെഎസ്എഫ്ഡിസിക്ക് പാട്ടത്തിനു നല്കാന് ഉത്തരവായത്.
2011ല്‍ അവതരിപ്പിച്ച ബജറ്റില്‍ 50 ലക്ഷം രൂപ പദ്ധതിക്കായി മാറ്റിവച്ചിരുന്നു. എന്നാല്‍ ഇത്തവണ പരമാര്‍ശം പോലുമുണ്ടായില്ലെന്നതാണ് സത്യം.
മുന്‍ധനമന്ത്രി കെ.എം.മാണി പദ്ധതിക്ക് ഒരുകോടി നീക്കിവച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര വികസനകോര്പറേഷനു കീഴില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനവുമായി. പദ്ധതി പൂര്‍ത്തീകരിക്കാന്‍ 15 കോടിയോളം രൂപ വേണ്ടിവരുമെന്നായിരുന്നു ആദ്യകണക്ക്. 2013ല്‍ അന്നത്തെ വകുപ്പുമന്ത്രിയായിരുന്ന കെ.ബി.ഗണഷേകുമാറാണ് സ്ഥലം സന്ദര്‍ശിച്ച് പദ്ധതി കാര്യങ്ങള്‍ക്കു നടപടി ത്വരിതപ്പെടുത്തിയത്.
കെഎസ്എഫ്ഡിസി ചെയര്‍മാനായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന്, മാനേജിംഗ് ഡയറക്ടര്‍ ദീപാ ഡി.നായര്‍,സംവിധായകരായ ഐ.വി.ശശി, ടി.വി.സുരേഷ് ബാബു, മുന്‍ എംഎല്‍എ എം.ഹംസ എന്നിവരുള്‍പ്പെടെ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കുകയും ഐ.വി.ശശിയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കി ശിലാസ്ഥാപനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇരുന്നൂറു പേര്‍ക്കിരിക്കാവുന്ന കൈരളി തിയേറ്റര്‍, നൂറുപേര്‍ക്ക് ഇരിക്കാവുന്ന ശ്രീ തിയേറ്റര്‍ എന്നിവ ഫിലിം സിറ്റിയിലുണ്ടാകുമെന്നും വാഗ്ദാനമുണ്ടായിരുന്നു.സ്ഥലപരിമിതിയുള്ളതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കു പ്രാധാന്യം നല്കുന്ന തരത്തില്‍ ഫിലിം സിറ്റിയുടെരൂപകല്പന നടത്താനായിരുന്നു വിഭാവനം ചെയ്തിരുന്നത്.
ഡബിംഗ്,എഡിറ്റിംഗ്സ്റ്റുഡിയോകള്,പവര്‍, ക്യാമറ യൂണിറ്റുകള്‍, സൗണ്ട് പ്രൂഫ് ഷൂട്ടിംഗ് ഫ്ളോര്‍, ഔട്ട്ഡോര്‍ യൂണിറ്റുകള്‍ എന്നിവ ഒരുക്കാനായിരുന്നു പദ്ധതി.
വടക്കന്‍ കേരളത്തിലെ സിനിമാ നിര്‍മാണത്തിനു ഉപയോഗപ്പെടുത്താവുന്ന സാങ്കേതിക കേന്ദ്രമായി ഫിലിം സിറ്റിയാക്കുകയെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ തുടര്‍ന്നുവന്ന ബജറ്റുകളിലൊന്നും ഫിലിം സ്വപ്ന സാക്ഷാത്കരണത്തിന് ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഇടംപിടിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: