മാനന്തവാടി: നടവയല്‍ സി.എം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ്
സയന്‍സിലെ മാധ്യമപഠന വകുപ്പുംവികാസ്പീഡിയ, ജി-ടെക് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാധ്യമ ശില്പശാല സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. സുബൈര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാധ്യമപഠന വകുപ്പ് മേധാവി കെ. രമ്യ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ മീഡിയവണ്‍ ചാനലിന്റെ നേതൃത്വത്തില്‍ വീഡിയോ പ്രൊഡക്ഷനിലും വികാസ്പീഡിയയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും നാടിന്റെ വികസനവും എന്ന വിഷയത്തിലും ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി വാര്‍ത്താ അവതരണ മത്സരം നടത്തി. മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം വികാസ്പീഡിയ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സി.വി. ഷിബു നിര്‍വ്വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ഫഹദ് പി.സി, പ്രൊഫ.കെ.എം. ജോസഫ്, മാനേജ്മെന്റ് പ്രതിനിധി ആബിദ്, ബിന്ദു മോഹന്‍, റഹ്സല് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: