ബത്തേരി:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ്ണ നടത്തി.
”യത്രനാര്യസ്തു പൂജ്യന്തേ രമന്തേ തത്രദേവത” എന്ന ആപ്ത വാക്യത്തിനുപകരം എവിടെയെല്ലാം സ്ത്രീകള്‍ ഉണ്ടോ അവിടെയെല്ലാം പീഢനങ്ങള്‍ നടത്തും എന്ന ശപഥവുമായി ചില കാപാലികര്‍ ഇറങ്ങിയിരിക്കുകയാണ് എന്ന് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍ പറഞ്ഞു. യോഗത്തില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആശ ഷാജി, നിയോജകമണ്ഡലം പ്രസിഡണ്ട് പൊന്നമ്മ, രജനി, ഷീല തൊടുവെട്ടി, മിനി സാബു, രാധ സുരേഷ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: