കൽപ്പറ്റ:മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ചണ്ണാളി ഗവ.എൽ.പി.സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമായി മാറിയതിന്റെ ഉദഘാടനം മാർച്ച് 12 ന് 12.30ന് രാജ്യസഭാംഗം സുരേഷ് ഗോപി എം.പി.നിർവ്വഹിക്കും .എം.പി.യുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നിർവ്വഹിക്കുന്നത്. 1956 ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന്റെ അറുപതാം വാർഷികാഘോഷ പരിപാടികൾ ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും.സി.കെ.ശശീന്ദ്രൻ എം.എൽ.എ.അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: