കരുവാരകുണ്ട്: കല്കുണ്ട് ചേരിപടിക്ക് സമീപം ഒലിപുഴകയ്യേറി സ്വകാര്യ വ്യക്തി ഷോപ്പിംങ് കോപ്ലക്സ് നിര്‍മ്മിക്കുന്ന സ്ഥലം റവന്യൂ അധികൃതര്‍ പരിശോധിച്ചു.
വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം ഇന്നലെ സ്ഥലം സന്ദര്‍ശിച്ചത്. ഷോപ്പിംങ് കോപ്ലക്സ് നിര്‍മ്മാണം നടത്തുന്ന സ്ഥലം പുറമ്പോക്ക് ഭൂമിയിലാണന്ന് പരിശോധനയില്‍ കണ്ടെത്തി. മൂന്ന് സെന്റ് സ്ഥലമാണ് ഇവിടെ സ്വകാര്യ വ്യക്തി കയ്യേറിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹെക്ടര്‍ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ ഒലിപ്പുഴ കയ്യേറി സ്വന്തമാക്കിയിട്ടുള്ളത്. ചിലര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജരേഖ സമ്പാദിച്ചതായും പരാതിയുണ്ട്.
ഇതിനെതിരെ നാട്ടുകാര്‍ നേരത്തേ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി വൈകുന്നതായും ആരോപണമുണ്ട്. പൊന്നുംവില ലഭിക്കുന്ന സ്ഥലമാണ് കയ്യേറ്റക്കാര്‍ സ്വന്തമാക്കുന്നത്. രാവും പകലും ഒരുപോലെ മണ്ണുമാന്തി ഉപയോഗിച്ച് പുഴ മണ്ണ് കടത്തുന്ന സംഘവും പ്രദേശത്ത് വര്‍ധിക്കുന്നുണ്ട്. അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത് നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: