പാലക്കാട് : ഭൂമിയും കിടപ്പാടവും എല്ലാവര്ക്കും എന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന രാവിലെ 11 മണിക്ക്. എഴക്കാട് യുവക്ഷേത്ര അങ്കണത്തില്‍ ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിക്കും.
ദയാ ചാരിറ്റബിള്‍ ട്രസ്റ്റ്, ജനമൈത്രി സുരക്ഷ പ്രോജക്ട് പാലക്കാട്, യുവക്ഷേത്രകോളേജുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടിത്തില്‍ എഴു കുടുംബങ്ങള്‍ക്ക് മൂന്നു സെന്റ് വീതം സ്ഥലമാണ് നല്‍കുന്നത്. എംഎ ഫാമിലിക്കുവേണ്ടി പരേതനായഎന് അബ്ദുള്‍ അസീസ്, മുസ്തിലി ബീഗം എന്നിവരുടെ സ്മരണക്കായാണ് സ്ഥലം സംഭാവന ചെയ്തിട്ടുള്ളത്. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, ഡോ.കെ.പി.നന്ദകുമാര്‍, പി.ജി.എന്‍.കുമാര്‍, ഫാദര്‍ ചെറിയാന് ആഞ്ഞിലിമൂട്ടില്‍, ജസ്റ്റിസ് എം.എന്‍.കൃഷ്ണന്, ഡിവൈഎസ്പി വി.എസ്.മുഹമ്മദ് കാസിം എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: