പാലക്കാട് : സ്ത്രികള്‍ക്കുനേരെ അതിക്രമം കാണിക്കുന്നവരെ കൈയ്യാമം വെക്കുമെന്ന് പ്രഖ്യാപിച്ച ഭരണ പരിഷ്ക്കാര ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി.എസ്.അച്യുതാനന്ദന്റെ മണ്ഡലത്തില്‍ സ്ത്രികള്‍ക്ക് സൈ്വരമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ നാലുപേരാണ് ഇവിടെ കൊല്ലപ്പെടുകയോ പീഡനത്താല്‍ മരിക്കുകയോ ഉണ്ടായത്. കസബ, വാളയാര്‍ സ്റ്റേഷന് പരിധിയില്‍ നിയമ പരിപാലനം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ.് സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസെടുക്കുന്ന നടപടി കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമാണ് ഒരുക്കുന്നത്. അട്ടപ്പള്ളത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും സ്ഥിതി സമാനമാണ്. രണ്ടാമത്തെ കുട്ടിയുടെ മരണത്തിനുത്തരവാദിത്വവും പോലീസിനും പാര്‍ട്ടിക്കുമാണ്. നേതാക്കളുടെ അവിഹിതമായ പോലീസ് സ്റ്റേഷന് ഇടപെടലിനെ കുറിച്ച് അച്യുതാനന്ദന്റെ അഭിപ്രായമറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന പ്രദേശമായിട്ടും കസബയില്‍ സിഐയെ നിയമിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
കഞ്ചിക്കോട്ടെ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന സമരം ആത്മാര്ത്ഥമായിട്ടാണെങ്കില് ശിവജി നഗറിലെ പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണമായ പീഡനക്കേസിലെ പ്രതിക്കുവേണ്ടി പോലീസില്‍ സ്വാധീനം ചെലുത്തിയ കോണ്‍ഗ്രസ്സുകാരെ പുറത്താക്കുവാനുള്ള ധൈര്യം ഡിസിസി പ്രസിഡന്റ് കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതികളായ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍. പെണ്‍കുട്ടികളുടെ ആത്മഹത്യയിലെ ദുരൂഹതമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി ധര്‍ണ്ണ നടത്തി. വാളയാര്‍ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ച പറ്റിയതായി യുവമോര്‍ച്ച ആരോപിച്ചു. ഇരുവരും ശാരീരിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടും പോലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് കുറ്റപ്പെടുത്തി യുവമോര്‍ച്ച നടത്തിയ എഎസ്പി ഓഫീസ് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ഇ.പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. നിലവിലെ അന്വേഷണ ചുമതലയുള്ളവരെ മാറ്റി ഈ കേസ് അന്വേഷിക്കണമെന്ന് ഇ.പി.നന്ദകുമാര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരവുമായി യുവമോര്‍ച്ച മുന്നോട്ടുപോകും. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനീഷ് മുരുകന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹരിപ്രസാദ്, മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രഞ്ജിത്ത്, മണ്ഡലം ട്രഷറര്‍ കണ്ണന്, ഷൊര്‍ണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ധനേഷ്, മലമ്പുഴ മണ്ഡലം പ്രസിഡന്റ് അജയന്, സംഗീത് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: