വൈത്തിരി: വയനാട്ടിലെ സ്വയംഭൂഃ ആയ വൈത്തിരി ശ്രീമാരിയമ്മന്‍ കോവില്‍ മഹോത്സവം ഇന്ന് തുടങ്ങും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വയംഭൂഃ ആയ ദേവിയുടെ മഹോത്സവത്തിന് ഇത്തവണ ഏറെ പ്രത്യേകതകളുണ്ട്.
ബ്രഹ്മശ്രീപാതിരിശ്ശേരിമന ശ്രീകുമാരന്തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 4 മണിക്ക് തുടങ്ങുന്ന ഗണപതിഹോമത്തിനും ത്രികാല പൂജയ്ക്കും ശേഷം 7.30 ന് ആല്‍ത്തറ ഗണപതിയെ കുടിയിരുത്തല്‍ ചടങ്ങ് ആരംഭിക്കും. രാവിലെ 8.30 ന് കൊടിയേറുന്നതോടുകൂടി അഞ്ചു നാള് നീണ്ടു നില്ക്കുന്ന ഉത്സവത്തിന് തുടക്കമാവും.
കലവറനിറക്കല്‍ ഉച്ചപൂജ എന്നിവയ്ക്ക് ശേഷം പഴയവൈത്തിരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും കരകം എഴുന്നള്ളത്ത് വൈകിട്ട് 7 മണിക്ക് തുടങ്ങും. 10-ാം തിയ്യതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പൊങ്കാലയിടലും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാവും. വൈകിട്ട് 5.30 ന് താലീപൂജയും കരോക്കെ ഗാനമേളയും നടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക പൂജകളും വിവിധ പരിപാടികളും ഉണ്ടാവും. തിങ്കാളാഴ്ച രാവിലെ ത്രികാല പൂജ നടക്കും. വൈകിട്ട് കരകം ഒഴുക്കല്‍ ചടങ്ങോടെ ഉത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: