മാനന്തവാടി:സർക്കാരിന്റെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി വ്യപാര സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചത് വിവാദമാകുന്നു. നടപടി എടുക്കേണ്ട നഗരസഭയാകട്ടെ നോട്ടീസിൽ ഒതുക്കുകയും ചെയ്തു.മാനന്തവാടി നഗര മധ്യത്തിൽ ഗാന്ധി പാർക്കിനോട് ചേർന്നാണ് സെൻട്രൽ മാർക്കറ്റ് എന്ന പേരിൽ സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.മുൻസിപ്പാലിറ്റി നിയമങ്ങളും ഭക്ഷ്യ സുരക്ഷ നിയമങ്ങളും ലംഘിച്ചാണ് പ്രവർത്തനം .നഗരസഭയ്ക്ക് കെട്ടിട നിർമ്മാണം നടത്തുന്നതിനായി പ്ലാനും എസ്റ്റിമേറ്റും സമർപ്പിക്കുകയും അനുമതിക്ക് ശേഷം നിർമ്മാണ പ്രവർത്തികൾ നടത്തുകയും ചെയ്തു.തുടർന്ന് സൂപ്പർമാർക്കറ്റ് പ്രവർത്തനത്തിനായി നഗരസഭയെ സമീപിക്കുകയും ലൈസൻസ് സമ്പാദിച്ചതോടെ പാർക്കിംഗിനായി നീക്കിവെച്ച സ്ഥലങ്ങൾ പീടിക മുറികളാക്കി തിരിക്കുകയും വ്യപാര സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നത്.ഇതിനെതിരെ നഗരസഭ 2017 ഫെബ്രു.10 ന് ന ൽ കിയ നോട്ടീസ് പ്രകാരം 24 മണിക്കൂറിനകം അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്നും പാർക്കിംഗ് സ്ഥലത്ത് സൈൻ ബോർഡ് സ്ഥാപിക്കണമെന്നും ആവിശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.ഇതിനെതിരെ കെട്ടിട ഉടമ ട്രൈബ്യൂണിലിനെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയും മാർച്ച് 6 ന് മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഇതേ ദിവസം തന്നെ നഗരസഭ വീണ്ടും നോട്ടീസ് നൽകി. ഈ നോട്ടീസിന്റെ സമയപരിധി കഴിഞ്ഞിട്ടും നടപടി എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അനധികൃത നിർമ്മാണങ്ങൾക്കെതിരെയും കയ്യേറ്റങ്ങൾക്കെതിരെയും റവന്യൂനഗരസഭ അധികൃതർ ഒരു ഭാഗത്ത് കർശന നടപടികൾ സ്വീകരിക്കുമ്പോഴാണ്.നഗ്നമായ നിയമ ലംഘനം ഇവർ തന്നെ കണ്ടില്ലെന്ന് നടിക്കുന്നത്. വിവാദസ്ഥാപനം തുടങ്ങിയത് ഭരണ പ്രതിപക്ഷ നേതൃത്വങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതിൽ അണികൾക്കിടയിൽ അമർഷം ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഈ അമർഷം വരും ദിവസങ്ങളിൽ പരസ്യമായി പ്രകടിപ്പിക്കാനാണ് ഒരു വിഭാഗത്തിന്റെ തിരുമാനം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: