മാനന്തവാടി: ശ്രേയസ് മാനന്തവാടി മേഖല വനിതാ ദിന റാലിയും സ്ത്രി സുരക്ഷാ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഫാ.ലൂക്കോസ് പള്ളി പടിഞ്ഞാറ്റേൽ അധ്യക്ഷത വഹിച്ചു. കേരളത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ സ്ത്രീകൾ തന്നെ രംഗത്ത് വരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭാ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ , ഫാ. തോമസ് ക്രിസ്തു മന്ദിരം , അശോകൻ കൊയിലേരി, പ്രമീള വിജയൻ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: