കരുവാരകുണ്ട്: മലയോര ജനതയുടെ പ്രധാന ആശ്രയമായ ഒലിപ്പുഴയില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറ്റം ശക്തമായി തുടരുമ്പോഴും ഇതിനെതിരെ നടപടി വൈകുന്നതായി പരാതി.
കല്കുണ്ട് ചേരിപടി മുതല്‍ ഇരിങ്ങാട്ടിരി പാലം വരെയുള്ള ഭാഗങ്ങളിലാണ് പുഴ കയ്യേറുന്നത്. ചേരിപടിയിലെ മില്‍മ സൊസൈറ്റിക്കു സമീപം ഇന്നലെ രാവിലെ ജെസിബി ഉപയോഗിച്ച് പുഴ നികത്താന്‍ ശ്രമിച്ചു. അടുത്തിടെ ഭൂമി വില വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുഴ നികത്തി കരഭൂമിയാക്കുവാനുള്ള ശ്രമം നടത്തുന്നത്.
ഇത്തരം കുറ്റകരമായ സംഭവം നാട്ടുകാര്‍ അറിയിച്ചാല്‍ പോലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ആരോപണമുണ്ട്. പുഴ കയ്യേറ്റം തുടരുന്നത് വന്‍ പരിസ്ഥിതി ആഘാതത്തിനു പുറമേ ജനങ്ങളുടെ കുടിവെള്ളത്തെയും ബാധിക്കുന്നുണ്ട്.
പുഴശോഷിച്ചു വരുന്നതിനാല്‍ മഴക്കാലത്ത് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയില്‍ മുങ്ങിപോകാനും പുഴയോരവാസികളുടെ വീടുകളില്‍ വെള്ളം കയറാനും സാധ്യതയേറെയാണ്. പുഴ കയ്യേറി സ്വകാര്യ വ്യക്തി ഷോപ്പിംങ് കോപ്ലക്സ് നിര്‍മ്മിക്കുന്നത് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: