നെടുങ്കണ്ടം: കുടിവെള്ള വിതരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അഭിപ്രായം പറഞ്ഞ വയോധികനെ സിപിഎം സംഘം ആക്രമിച്ചു.
കെപിഎംഎസ് പ്രവര്‍ത്തകന്‍ മലങ്കോട്ടയില്‍ ഗോപി (65)നാണ് മര്‍ദ്ദനമേറ്റത്. കുടിവെള്ളപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് മെമ്പര്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പ്രശ്‌നം പരിഹരിക്കാനാകാതെ പിരിഞ്ഞിരിന്നു. വൈകുന്നേരം കൂട്ടാറില്‍ വച്ച് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ ഗോപിയെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ തൂക്കുപാലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടസ്സം പിടിച്ച ആലുംപറമ്പില്‍ സിബിക്കും പരുക്കേറ്റു.
കമ്പംമെട്ട് പോലീസ് കേസെടുത്തു. സിപിഎം അക്രമത്തില്‍ ബിജെപി കരുണാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി എന്‍ ഷാജി പ്രതിഷേധിച്ചു.
















