കല്‍പ്പറ്റ : യത്തീംഖാനയിലെ കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ കുറ്റക്കാരെ പിടികൂടണമെന്നും സ്ഥാപനത്തിലെ മുഴുവന്‍ കുട്ടികളെയും കൗണ്‍ലിംഗിന് വിധേയമാക്കണമെന്നും കേരളാ ആദിവാസിസംഘം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി മുഴുവന്‍ പ്രതികള്‍ക്കെതിരെയും പോക്സോ നിയമപ്രകാരം കേസ്സെടുക്കണം. ഇത്തരത്തില്‍ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയുമുള്ള കുറ്റകൃത്യങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. പിണറായിയുടെ ഭരണത്തില്‍ കേരളം സുരക്ഷിതമല്ലാതായിതീര്ന്നിരിക്കുന്നു. അനാഥാലയത്തിലെ കുട്ടികള്‍ക്ക് പൊതുസമൂഹത്തിന്റെ സംരക്ഷണം ലഭിക്കുന്നില്ലാ എന്നത് ഖേദകരമാണ്. സംഭവത്തില്‍ യത്തീംഖാന അധികൃതരുടെ നിലപാട് സ്വാഗതാര്‍ഹമാണ്. പ്രതികളെ എത്രയുംപെട്ടന്ന് പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.
ആദിവാസി സംഘം ജില്ലാ പ്രസിഡന്റ് പാലേരി രാമന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പള്ളി യറ മുകുന്ദന്, ഇരുമട്ടൂര്‍ കുഞ്ഞാമന്, ബാബു പടിഞ്ഞാറത്തറ, രാജ്മോഹന്‍ പുളിക്കല്‍, സുബ്രഹ്മണ്യ ന്, രാമചന്ദ്രന്, വിജയന് അപ്പാട്, ചന്ദ്രന് ചേരിമ്മല്‍, രാജന് ചേരിമ്മല്‍, ചാന്ദ്രന് ചായ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: