മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നേതൃത്വം നല്കുന്ന ബയോവിന്‍ അഗ്രോ റിസേര്‍ച്ചില്‍ അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് ഇന്റര്‍വ്യു നടത്തുന്നു. ബികോം, പിജിഡിസിഎ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മാര്‍ച്ച് 10 ാം തിയ്യതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടി ഒണ്ടയങ്ങാടിയിലുള്ള ബയോവിന്‍ അഗ്രോ റിസേര്‍ച്ചില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് ബയോവിന്‍ അഗ്രോ റിസേര്‍ച്ച് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04935 240457 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: