മാനന്തവാടി ∙ അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക വകുപ്പ്
രൂപീകരിക്കണമെന്നും 60 വയസുകഴിഞ്ഞ വിവാഹ ഏജന്റുമാർക്ക് പെൻഷൻ
അനുവദിക്കണമെന്നും മാര്യേജ് ബ്യൂറോ എംപ്ളോയീസ് വെൽഫയർ സൊസൈറ്റി നേതൃത്വ
സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എ. അജിതകുമാരി ഉദ്ഘാടനം
ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.എം. സുരേഷ്ബാബു ക്ളാസെടുത്തു.
ഭാരവാഹികളായി എം. ശംഭു നായർ(പ്രസി), വി.കെ. പുഷ്പലത, കെ.വി. യാക്കൂബ്(വൈ
പ്രസി), പി.ടി. തോമസ്(ജന സെക്ര), എ.ഡി. യേശുദാസ്(സെക്ര) എന്നിവരെ
തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: