കല്‍പ്പറ്റ: സ്ത്രീ സൂരക്ഷ നടപ്പാക്കുന്നതിനായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യത്തീംഖാനയില്‍ നടന്ന പീഡനം അടക്കം ഞെട്ടിക്കൂന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. യത്തീംഖാന വിഷയത്തില്‍ മുഴുവന്‍ കുറ്റവാളികളേയും അറസ്റ്റ് ചെയ്യണം. അധികാരികള്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി.സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: