ഇരിങ്ങാലക്കുട: കുടുംബകോടതിയില്‍ തമ്മില്‍ തല്ലിയ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. പീച്ചി മയിലാടുംപാറ ദേശത്ത് കുനില്വീട്ടില് സജീവന്, ഭാര്യാസഹോദരന്‍ വരന്തരപ്പിള്ളി പാലപ്പിള്ളി അന്തിക്കാടന്‍ സുനോജ് എന്നിവര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പോലിസ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ കേസ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. സജീവനും ഭാര്യയും കുറെ കാലമായി അകന്നുകഴിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അതുമായി ബന്ധപ്പെട്ട കേസിനാണ് സജീവനും, സഹോദരിക്കൊപ്പം സുനോജും എത്തിയത്. കോടതിയില്‍ കേസിനായി കാത്തുനില്‍ക്കുന്നതിനിടയില്‍ സജീവന് ഭാര്യയുടെ വക്കീലിനെ ഭീഷണിപ്പെടുത്തുകയും സഹോദരിയോട് രൂക്ഷമായി സംസാരിക്കുകയും ചെയ്തതാണ് സുനോജിനെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ അടിപിടിയില്‍ കലാശിച്ചു. പോലിസെത്തി ഇരുവരേയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് എസ്.ഐ സുബിഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: