കല്‍പ്പറ്റ :മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് പാലുല്പന്ന നിര്‍മാണത്തില്‍ കോഴിക്കോട് നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 13 മുതല്‍ 23 വരെ പരിശീലനം നല്‍കും. പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്ക്രീം, ഗുലാബ് ജാമുന് തുടങ്ങി ഇരുപതോളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മ്മാണമാണ് പരിശീലിപ്പിക്കുക. താല്പര്യമുളളവര് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം മാര്‍ച്ച് 13ന് രാവിലെ 10നകം പരിശീലന കേന്ദ്രത്തിലെത്തണം. രജിസ്ട്രേഷന് ഫീസ് 115രൂപ. ഫോണ്‍- 0495 2414579.
പ്രതികരിക്കാൻ ഇവിടെ എഴുതുക: