കല്‍പ്പറ്റ:കാട്ടുതീ യഥാസമയം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫയര്‍ മോണിറ്ററിംങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി. ഡെറാഡൂണിലെ ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യ കാട്ടുതീ സംബന്ധിച്ച് ഉപഗ്രഹത്തിന്റെ സഹായത്തോടെ ലഭ്യമാക്കുന്ന വിവരങ്ങള്‍ സെല്ലില്‍ സ്വീകരിക്കുകയും ഇവ ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍ത്തന്നെ എസ്.എം.എസ്. വഴി കൈമാറുകയും ചെയ്യുന്നു. വിവരശേഖരണത്തിനും തുടര്‍ നടപടികള്‍ക്കുമായി കേരളത്തിലെ 36 വനം ഡിവിഷനുകളിലും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളുടെ ഏകോപനം, കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ കൈകൊണ്ട നടപടികള്‍ എന്നിവ മോണിറ്ററിങ് സെല്‍ പരിശോധിച്ച് വിലയിരുത്തും. കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഫയര്‍ മോണിറ്ററിങ് സെല്ലില്‍ അറിയിക്കാം. ഫോണ്‍ : 0471-2529247, 8547600419.
പ്രതികരിക്കാൻ ഇവിടെ എഴുതുക: