കല്‍പ്പറ്റ:സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് നാലാം സീസണില്‍ നിലവിലെ ജേതാക്കളായ ജില്ലാ പോലീസ് കിരീടം നിലനിര്‍ത്തി. കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ റവന്യൂ റൈവല്‍സിനെ അഞ്ചു വിക്കറ്റിനാണ് പോലീസ് കീഴടക്കിയത്. ഇത് മൂന്നാം തവണയാണ് പോലീസ് കിരീടം നേടുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റവന്യൂ ടീമിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പോലീസ് ടീം മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. പോലീസ് ടീം ക്യാപ്റ്റന്‍ സമീര്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. മികച്ച ബൗളറായി വില്പന നികുതി വകുപ്പ് ടീമിലെ റെനിയും ബാറ്റ്സ്മാനായി റവന്യൂ ടീമിലെ മുകേഷ് ജോസും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പോലീസ് മേധാവി രാജ്പാല് മീണ സമ്മാനദാനം നിര്‍വ്വഹിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി.മേഴ്സി, മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ.ഷാജു, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ അഗസ്റ്റിന്, സി.എസ്.പി.എല്‍. ചെയര്മാന് പി.കെ.ജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: