കാട്ടിക്കുളം:തിതുനെല്ലി പഞ്ചായത്തിലെ തപാല്‍ ജീവനക്കാര്‍ ചേര്‍ന്ന് ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സ്വാശ്രയ സംഘത്തിന്റെ വാര്‍ഷിക അവലോകനം പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സ്വാശ്രയസംഘങ്ങള്‍ പോലുള്ള സ്വയം സഹായ സംഘങ്ങളിലൂടെ ഗ്രാമങ്ങളില്‍ സ്വയം പര്യാപ്തത നേടാന്‍ തപാല്‍ ജീവനക്കാരും രംഗത്ത് വന്നത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസാദ് അദ്ധ്യക്ഷത വഹിച്ച കാട്ടിക്കുളം ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ സി.സണ്ണി മുഖ്യപ്രഭാഷണം നടത്തി. പോസ്റ്റ് മാസ്റ്റര്‍ രാജേഷ് സ്വാഗതവും പറഞ്ഞു. പ്രസീത ഉത്തമന് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.തുടര്‍ന്ന് അംഗങ്ങള്‍ക്കുള്ള ലോണ്‍ വിതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: