കല്‍പ്പറ്റ:ഫെബ്രുവരി 25, 26 തിയ്യതികളില്‍ ഗോവയില്‍ നടന്ന സീനിയര്‍ നാഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഫൈറ്റിംഗില്‍ മത്സരിച്ച അജന്യ ഗബ്രിയേല്‍ വെങ്കല മെഡല്‍ നേടി. കേരളത്തിന്റെ ഈ വര്‍ഷത്തെ ഏക നാഷണല്‍ മെഡലിസ്റ്റായ അജന്യ ജില്ലയില്‍ നിന്നും ആദ്യമായി നാഷണല്‍ ടൂര്‍ണമെന്റില്‍ മെഡല്‍ നേടുന്ന വ്യക്തിയുമാണ്. വൈത്തിരി അലന് തിലക് കരാത്തെ അക്കാദമിയിലെ വിദ്യാര്‍ത്ഥിയാണ്. ലക്കിടി ഓറിയന്റല്‍ കോളേജിലെ ബി.എസ്.സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അജന്യ വൈത്തിരി കൊച്ചുകുളത്തിങ്കല്‍ ഗബ്രിയേലിന്റേയും ഷൈജയുടെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: