കൽപ്പറ്റ: മാനന്തവാടി രൂപതയുടെ വക്താവും, വയനാട് സി.ഡബ്ല്യൂ .സി ചെയർമാനുമായ വികാരി ജോസഫ് തോമസ് തേരകത്തെ പോക്സോ നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്യുക എന്നീ ആവിശ്യങ്ങളുന്നയിച്ച് എബിവിപി വയനാട് ജില്ല കളക്ട്രേറ്റ് ലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.ബാരിക്കേഡ് മറികടന്ന് കളക്ട്രേറ്റിലേക്ക് കടന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ .ഷിജിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.എബിവിപി വയനാട് ജില്ലാ ജോയിന്റ് കൺവീനർ അജിത്ത് ലാൽ സ്വാഗതം പറഞ്ഞു.
ജില്ലാ കൺവീനർ പികെ ദീപു അധ്യക്ഷത വഹിച്ചു.
മാർച്ചിന് ജില്ലാ ജോയിന്റ് കൺവീനർ വിഷ്ണു, വൈശാഖ്, വിഘ്നേഷ്, അരുൺ എന്നിവർ നേതൃത്വം നൽകി.മാർച്ചിന് നേതൃത്വം നൽകിയ ജില്ലാ കൺവീനർ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ വയനാട് ജില്ലയിൽഎബിവിപി പ്രതിഷേധ ദിനമായി ആചരിക്കും എന്ന് എബിവിപിസംസ്ഥാന സമിതി അംഗം അഭിൻ രാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: