കല്‍പ്പറ്റ : ഭാരതീയ ജനതാ പാര്‍ട്ടി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന
അദ്ധ്യക്ഷന്‍ ജിജി ജോസഫിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ആറിന്
തിരുവനന്തപുരത്തുനിന്നും ആരംഭിച്ച സന്ദേശ യാത്ര വയനാട്ടിലെത്തി. പാസ് ആവോ
സാത് ചലേ (അടുത്തുവരൂ ഒപ്പം നീങ്ങൂ) എന്ന സന്ദേശവുമായി ന്യൂനപക്ഷ
മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിക്കുകയും കേന്ദ്രത്തില്‍ ബിജെപി
സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്
ലഭ്യമായിട്ടുള്ള നേട്ടങ്ങളും പദ്ധതികളും വിശ്വാസികളില്‍ എത്തിക്കുകയാണ്
യാത്രാലക്ഷ്യം.പരിപാടിയുടെ ഭാഗമായി ജില്ലയിലെത്തിയ നേതാക്കള്‍ യാക്കോബായ ബിഷപ്പ്
സഖറിയാസ് മോര് പോളി കാര്‍പ്പോസിനെ സന്ദര്‍ശിച്ചു. ഇത്തരം
സൗഹാര്‍ദ്ദങ്ങള്‍ ആവശ്യമാണെന്നും രാഷ്ട്രത്തിന്റെ പുരോഗതിക്ക്
വഴിതെളിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എ.സുലൈമാന്‍, ജില്ലാ പ്രസിഡന്റ് അഡ്വ
മാത്തുക്കുട്ടി, ജില്ലാസെക്രട്ടറി ജോസ് കീരിമോളയില്‍ ബിജെപി ജില്ലാ
ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ന്യൂനപക്ഷ മോര്‍ച്ച സന്ദേശ യാത്രയുടെ ഭാഗമായി നേതാക്കള്‍
യാക്കോബായ ബിഷപ്പ് സഖറിയാസ് മോര് പോളി കാര്‍പ്പോസിനെ
സന്ദര്‍ശിച്ചപ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: