വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന പ്രവർത്തനത്തിന്റെ ഭാഗമായി തുണി സഞ്ചി വിതരണം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗീതാ ബാബു, എം. മണികണ്ഠൻ , എ.രാജഗോപാൽ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: