വെള്ളമുണ്ട: ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വെള്ളമുണ്ടയിലെ പത്താംക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക റെസിഡന്‍ഷ്യല്‍ പഠനക്യാമ്പ് പഠനോത്സവം 2017 ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഖമര്‍ലൈല ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി. നാസര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് തങ്കച്ചന് അക്ഷരദീപം തെളിയിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദര്‍ പി.ടി.എ. പ്രസിഡന്റ് റംല, പി.ടി.എ. വൈസ് പ്രസിഡന്റ് പ്രേംപ്രകാശ്, സ്റ്റാഫ് സെക്രട്ടറിപി.സി. പ്രകാശന്, സുരേഷ്, മൊയ്തു, ശുഭാമണി, വില്‍സണ്‍,സുനില്‍, ജിജോ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: