മാനന്തവാടി: കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും ശാന്തിക്കാർക്ക് മിനിമം വേതനവും ജോലി സ്ഥിരതയും ഉറപ്പാക്കുക , 2011-ൽ കേരള സർക്കാർ പാസാക്കിയ സ്വീകാര്യ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമ നിധി നിയമനം കൃത്യമായി നടപ്പിലാക്കുക, ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ താൽകാലിക ശാന്തിമാരെ മുൻ കാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തുക, ശാന്തിക്കാരുടെ ശബളം പരിഷ്കരിച്ച് കൃത്യമായി നൽകുക, അർഹമായ ലീവ് ആനുകൂല്യങ്ങളും ചികിത്സാ സഹായവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള ശാന്തി ക്ഷേമ യൂണിയൻ (AKSKU ) സംസ്ഥാന വ്യാപകമായി നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ എ.എസ് കൃഷ്ണൻ നമ്പൂതിരി , ഏറാഞ്ചേരി നാരായണൻ നമ്പൂതിരി , മരങ്ങാട് കേശവൻ നമ്പൂതിരി ,പുതുമന നാരായണൻ നമ്പൂതിരി , മാടമന വിഷ്ണു നമ്പൂതിരി , പുതിയില്ലം ഗോവിന്ദൻ നമ്പൂതിരി , ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. മാർച്ച് 4 ന് കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ 8 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിനു മുന്നിൽ ധർണ്ണയോടെ സമാപിക്കും’
അഖില കേരള ശാന്തി ക്ഷേമ യൂണിയൻ (AKSKU ) ജാഥയ്ക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നൽകിയ സ്വീകരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: