കാട്ടികുളം : മദ്യപാനികള്‍ കാട്ടിക്കുളം ടൗണ്‍ താവളമാക്കിയത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ശല്ല്യമാകുന്നു. കര്‍ണാടകയില്‍ കുട്ടയില്പോയി മദ്യപിച്ച് തിരിച്ചെത്തുന്ന ഇവര്‍ക്ക് കാട്ടിക്കുളം ടൗണാണ് ഇടത്താവളം. ബസ്സ്റ്റാന്റും റോഡരികും ഫൂട്പാത്തും കയ്യേറുന്ന മദ്യപന്മാര് കാല്‍നടയാത്രക്കാര്‍ക്കും ബസ് കാത്തുനില്ക്കുന്നവര്ക്കുമെല്ലാം ശല്ല്യാണ്. ബസ്റ്റാന്റിലും റോഡരികിലും മറ്റുമാണ് കിടത്തം. ചിലപ്പോള്‍ പരിസരവും മലിനമാക്കിതീര്ക്കും. സ്ത്രീകളും ചെറിയ കുട്ടികളും വിദ്യാര്‍ത്ഥികളുമെല്ലാം കാണ്‍കെ ഉടുവസ്ത്രമില്ലാതെ കിടക്കുകയും അശ്ലീലം വിളിച്ചുപറയുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
പരാതി ഉന്നയിച്ചിട്ടും അധികാരികള്‍ക്ക് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: