വൈത്തിരി: പൊഴുതന ജംഗ്്ഷനില്‍ ഷോക്കേറ്റ് കുരങ്ങന് വീണ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. വൈദ്യുതി കാലില്‍ കുരുങ്ങി പരിക്കേറ്റ കുരങ്ങനെ കണ്ട സമീപവാസികള്‍ ഫോറസ്റ്റ് അധികാരികളെ ബന്ധപ്പെട്ടെങ്കിലും മോശം മറുപടിയിരുന്നു ലഭിച്ചത്. തുടര്‍ന്ന് വൈത്തിരി കെ.എസ്.ഇ.ബി അധികാരികളെ ബന്ധപ്പെട്ട് ലൈന്‍ ഓഫാക്കി കുരങ്ങനെ താഴെ എത്തിച്ചു. സംഭവം നടന്ന് 3 മണിക്കൂറായെങ്കിലും ഫോറസ്റ്റ് അധികാരികള്‍ ആരും തന്നെ എത്തിയിരുന്നില്ല. ഇതേ സമയം ചാരിറ്റിയിലെ ഒരു ഉത്തരവാദപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥന് ഫോണെടുത്തപ്പോള്‍ പറഞ്ഞത് ഇന്ന് ലീവാണെന്നും, നിങ്ങള്‍ക്ക് അത്യാവശ്യമാണേല്‍ വേറെയാരേലും വിളിയ്്ക്കെന്ന്. ഉദാസീനത തുടര്ന്നതിനേത്തുടര്ന്ന് ഡി.എഫ്.ഒ (സൗത്ത്) യെ ബന്ധപെട്ടു. അദ്ദേഹം പറഞ്ഞത് ഞങ്ങളും നിങ്ങളും മനുഷ്യരാണ് നിങ്ങള്‍ പോസ്റ്റില്‍ കയറി കുരങ്ങനെ പിടിച്ചൂടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാന്‍ ദിവ്യനൊന്നുമല്ല നിങ്ങളോക്കെ വിളിയ്ക്കുമ്പോള്‍ ഓടിയെത്തുവാനെന്നും, വെറും കുരങ്ങന്റെ കാര്യത്തില്‍ നിങ്ങള്‍ ശങ്കിക്കുന്നതെന്തിനാണ് എന്ന് കൂടെ അദ്ദേഹം പറഞ്ഞതോടെ അങ്ങാടിയിലെ കച്ചവടക്കാരെല്ലാം ക്ഷുഭിതരായി പ്രതികരിച്ചതിനേത്തുടര്ന്ന് കല്പറ്റ ഡിവിഷനില്‍ നിന്നും ഒരു ഫോറസ്റ്റ് ഉദ്യാഗസ്ഥനെത്തുകയും നാട്ടുകാരുടെ സഹായത്തോടെ കുരങ്ങനെ പൂക്കോട് വെറ്ററിനറി കോളേജിലെത്തിക്കുകയും ചെയ്തു. പരിചരണം ലഭിച്ച കുരങ്ങന് സുഖം പ്രാപിച്ചു വരുന്നതായി വെറ്ററിനറി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വനംവകുപ്പ് അധികാരികളുടെ നിസംഗതയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: