മാനന്തവാടി: കേരളാ പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച രണ്ടു മണിക്ക് മാനന്തവാടി ടൗൺ പള്ളി ഓഡിറ്റോറിയത്തിൽ ഒ.എൻ.വി അനുസ്മരണം നടത്തും. ബാവ.കെ.പാലുകുന്ന്, ഉഷാകുമാരി എന്നിവർ ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തും. ഒ.എൻ.വി യുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീതവിരുന്നും പരിപാടിയുടെ ഭാഗമായി നടത്തുമെന്ന് പോലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, ജില്ലാ പ്രസിഡന്റ് എം. ശശിധരൻ, സെക്രട്ടറി പി.ജി. സതീഷ് കുമാർ, സാദിർ തലപ്പുഴ എന്നിവർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: