കല്‍പ്പറ്റ: സ്ഫോടനത്തിന് ഉപയോഗിക്കുന്ന ഫ്യൂസ് വയര്‍ പുഴയില്‍ കണ്ടെത്തി. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ എടത്തറ പുഴയുടെ പാലത്തിന് അടിയിലാണ് ഫ്യൂസ് വയര്‍ കണ്ടെത്തിയത്. പോലീസ് ഇത് കസ്റ്റഡിയില്‍ എടുത്തു. 600 മീറ്ററോളം വരുന്ന നീല നിറത്തിലുള്ള ഫ്യൂസ് വയറാണ് കണ്ടെടുത്തത്. ഇത് സ്ഫോടനം നടത്താനാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: