എടയൂര്‍: സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ.പ്രേമന്. ജില്ലാ പ്രസിഡന്റ് സി.പി.അറുമുഖന് നയിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് പൂക്കാട്ടിരിയില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത് പീഡനം വര്‍ധിക്കുകയാണ്, അതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ കഴിയുന്നില്ല. പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുന്ന ബജറ്റാണ് തോമസ് ഐസക് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് വിജയന് കോട്ടൂര്‍ അദ്ധ്യക്ഷനായി. ശങ്കരന് കാവനൂര്‍, സുബ്രഹ്മണ്യന് വെള്ളില, ഐ.പി.ശിവദാസന്‍, കെ. സി.ശങ്കരന്, സുകുമാരന്‍ താനൂര്‍, പരമേശ്വരന്, മണികണ്ഠന് എടയൂര്‍ എന്നിവര്‍ സംസാരിച്ചു. വാസു കോട്ടപ്പുറം സ്വാഗതവും കെ.പി.ശങ്കുണ്ണി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: