വണ്ടൂര്‍: വാണിയമ്പലം ബാണാപുരം ശ്രീ ത്രിപുരസുന്ദരി ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ട് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു.
വണ്ടൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ധര്‍ണ്ണ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.മോഹനന് ഉദ്ഘാടനം ചെയ്തു. വാണിയമ്പലത്ത് നടന്നത് ക്ഷേത്ര ധ്വംസനമാണെന്ന് വ്യക്തമായിട്ടും പോലീസിന്റെ നിസംഗത പ്രതിഷേധാര്‍ഹമാണ്. സൗഹാര്‍ദത്തോടെ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ഇത്തരക്കാരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കേണ്ട പോലീസ് മൗനം തുടരുകയാണ്. ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രം പ്രസിഡന്റ് ടി.ഉണ്ണീരി അദ്ധ്യക്ഷനായി. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.സി.വിഷ്ണു നമ്പൂതിരി, സിപിഎം ഏരിയ സെക്രട്ടറി മുഹമ്മദാലി, യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എം.ടി.സുധീഷ്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് തോട്ടുവാടി അപ്പുകുട്ടന്‍, ബിഡിജെഎസ് പ്രതിനിധി അരിമ്പ്ര വിജയന്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി കെ.മോഹനന്. എന്‍എസ്എസ് പ്രതിനിധി സുകുമാരന്‍ നായര്‍, പത്മശാലിയസംഘം ജില്ലാ കമ്മറ്റിയംഗം നാരായണന് പാറക്കോട്ടില്‍, വിവിധ ക്ഷേത്രകമ്മറ്റികളെ പ്രതിനിധീകരിച്ച് കെ.പി.സുബ്രഹ്മണ്യന്, ഒ.ഗംഗാധരന്, രാമകൃഷ്ണന് മംഗലശ്ശേരി, അച്യുതവാര്യര്‍, ശ്രീനിവാസന്, കെ.ശങ്കരനാരായണന്, വിജയരാജന്‍, പത്മനാഭന് കൂരിയോടന്‍ എന്നിവര്‍ സംസാരിച്ചു. കെ.സുനില്‍ബോസ് സ്വാഗതവും ഗിരീഷ് പൈക്കാടന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: