മാനന്തവാടി: പാല്‍വെളിച്ചം ചാലിഗദ്ദയില്‍ പാറക്കല്‍ ശശി(56) കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. കാലങ്ങളായി വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന പ്രദേശങ്ങളില്‍ വന്യൃഗശല്യം തടയാന്‍ ശാശ്വത പരിഹാരവും മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
രാവിലെ ആറോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. ഓടിയെത്തിയ നാട്ടുകാര്‍ വിവരം അറിയിച്ചിട്ടും വനപാലകര്‍ സ്ഥലത്തെത്താന്‍ വൈകിയതിലും പ്രതിഷേധം ഉയര്‍ന്നു. ആദ്യംസ്ഥലത്തെത്തിയ വനപാലകര്‍ക്ക് നേരെ നാട്ടുകാരുടെ രോഷം ഉയര്‍ന്നതോടെ ആത്മരക്ഷാര്‍ത്ഥം സമീപത്തെ വീട്ടില്‍ കയറി ഇരിക്കേണ്ടതായി വന്നു. എഎസ്പി ജി.ജയദേവ്, മാനന്തവാടി എസ്ഐ എം.കെ. സന്തോഷ്കുമാര്‍, തിരുനെല്ലി എസ്ഐ ജയേഷ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ജില്ലാ കലക്ടറോ സബ് കലക്ടറോ സ്ഥലത്തെത്തി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കൂ എന്ന് നാട്ടുകാര്‍ നിലപാടെടുത്തു. തഹസില്‍ദാര്‍ എന്‍.ഐ. ഷാജു സ്ഥലത്തെത്തിയ ശേഷമാണ്ഇന്ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്.സ്ഥലത്തെത്തിയ സബ് കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ , ഡിഎഫ്ഒ നരേന്ദ്രനാഥ്വേളൂരി എന്നിവര്‍ക്ക് നേരെയും നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ന്നു.
പൊലീസ് ഏറെആത്മസമന്വയം പാലിച്ചാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്. തുടര്‍ന്ന് നടന്നചര്‍ച്ചയില്‍ വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന വനാതിര്‍ത്തിയില്‍ അടിയന്തരമായിറെയില്പ്പാളം ഫെന്‍സിങ് സ്ഥാപിക്കുമെന്നും കൊലചെയ്യപ്പെട്ട ശിശിയുടെകുടുംബത്തിന് വനംവകുപ്പ് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയും അടിയന്തരസഹായമായി 20,000 രൂപയും നല്‍കുമെന്ന് ഉറപ്പ് നല്കി. റവന്യു വകുപ്പ് ഒരുലക്ഷം രൂപ നഷ്ടപരാഹാരമയി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നാല് ലക്ഷം രൂപകൂടെ കുടുംബത്തിന് ലഭ്യമാക്കാനുളള നടപടികള്സ്വീകരിക്കും. വന്യമൃഗശല്യം തടയാന്‍ വനപാലകരുടെ പെട്രോളിങ് ശക്തമാക്കും.ശശിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് വനം വകുപ്പില്‍ താല്‍ക്കാലികമായി ജോലി നല്‍കും.
പ്രദേശവാസികളായ മൂന്ന് പേരെ കൂടി വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചര്മാരായിനിയമിക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചു. മണിക്കൂറുകള്‍ നീണ്ടപ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ഉച്ചക്ക് 12.30ഓടെയാണ് രംഗം ശാന്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: