മാനന്തവാടി: ഡിജിറ്റൽ സേവനങ്ങളെ പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ മന്ത്രാലയവും സംസ്ഥാന ഐ.ടി. മിഷന് കീഴിലെ അക്ഷയ പ്രൊജക്ടും സംയുക്തമായി നടത്തിയ ഡിജി ധൻ അഭിയാൻ റോഡ് ഷോ സമാപിച്ചു.വയനാട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തിയ ശേഷം തലപ്പുഴയിലായിരുന്നു സമാപനം. ഞായറാഴ്ച മുതൽ കണ്ണൂർ ജില്ലയിൽ റോഡ് ഷോ പര്യടനം നടത്തും. തലപ്പുഴയിൽ സമാപന സമ്മേളനം തവിഞാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരൻ ഉദ്ഘാടനം ചെയ്തു.വയനാട് ഡെപ്യൂട്ടി കലക്ടർ എൽ .സോമനാഥൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇ-ഗവേണൻസ് ഓഫീസർ ജെറിൻ സി. ബോബൻ, ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ സൈമൺ എന്നിവരിൽ നിന്ന് ഡിജിറ്റൽ ഇന്ത്യ പതാക കണ്ണൂർ എ .ഡി .എം.മുഹമ്മദ് യൂസഫ്, കണ്ണൂർ ജില്ലാ ഇ ഗവേണൻസ് ഓഫീസർ മിഥുൻ അക്ഷയ പ്രൊജക്ട് ഓഫീസർ സഫീദ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ത വി ഞാൽ ഗ്രാമപഞ്ചായത്തംഗം ഷജിത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സബിത,വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു., അക്ഷയ വയനാട് ജില്ലാ പ്രൊജക്ട് കോഡിനേറ്റർ ജിൻസി ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു. റോഡ് ഷോയുടെ ഭാഗമായി സ്കിറ്റ്, ഡോക്യുമെന്ററി എന്നിവ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു.തിരുവനന്തപുരത്ത് നിന്നാരംഭിച്ച റോഡ് ഷോ ഞായറാഴ്ച മുതൽ കണ്ണൂർ ജില്ലയിലെ പര്യടനത്തിന് ശേഷം കാസർഗോഡ് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: