കല്‍പ്പറ്റ: ജീവനക്കാരുടെസുരക്ഷിതത്വം, ആരോഗ്യം, ക്ഷേമംഎന്നിവസംരക്ഷിച്ചു കൊണ്ട് അപകടങ്ങള്‍ ഇല്ലാതെ പ്രവര്ത്തിക്കുന്നതുമായസ്ഥാപനങ്ങള്ക്ക് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്വകുപ്പ് നല്കി വരുന്ന ഈ വര്‍ഷത്തെ സേഫ്റ്റിഅവാര്ഡ് മില്‍മ വയനാട് ഡെയറിക്ക് ലഭിച്ചു. കേരളത്തിലെ ചെറുകിടസ്ഥാപനങ്ങളില്‍ ഏറ്റവും നല്ല സ്ഥാപനമായി മില്‍മയുടെ വയനാട്ഡെയറിയെ തിരഞ്ഞെടുക്കുകയായിരുന്നു. പാലക്കാട്ജില്ലാ പഞ്ചായത്ത്ഹാളില്വച്ച് നടന്ന ചടങ്ങില്‍ തൊഴില്എക്സൈസ്വകുപ്പ് മന്തി റ്റി. പി ബാലകൃഷ്ണനില്‍ നിന്നും വയനാട് ഡെയറിമാനേജര് എസ്രാധാകൃഷ്ണന് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
കേരളത്തിലെമറ്റ് ഭക്ഷ്യോത്പാദന വിപണന വ്യവസായസ്ഥാപനങ്ങളെ പിന്തള്ളിയാണ്മില്മവയനാട്ഡെയറിഈ മഹത്തായ നേട്ടം കൈവരിച്ചിരിക്കുന്നത്. മുന്‍പും 2010 ല്‍ വയനാട് ഡെയറിക്ക് ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ടായിരുന്നു. കേരളത്തില്ഏറ്റവുംകൂടുതല് പാലുല്പ്പാദിപ്പിക്കുന്ന ജില്ലകളില്‍ ഒന്നായ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ വയനാട്ഡെയറി, ദിനംപ്രതിഒന്നര ലക്ഷത്തിലധികംലിറ്റര് പാല്കര്ഷകരില് നിന്നും സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നുണ്ട്.
ദിനംപ്രതി ഇത്രയുമധികം പാല്കൈകാര്യം ചെയ്യുമ്പോഴും ഭക്ഷ്യ സുരക്ഷ, ജീവനക്കാരുടെ സുരക്ഷ, പരിസ്ഥിതിസംരക്ഷണം എന്നീമേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നതിനജ൹ അംഗീകാരമായിട്ടാണ് വയനാട് ഡെയറിയ്ക്ക്ലഭിച്ച ഈ അവാര്‍ഡ് കണക്കാക്കുന്നത് എന്ന് ഡെയറി മാനേജര്‍ അറിയിച്ചു.
നിലവില്‍ പാല്, തൈര,് നെയ്യ്, എന്നിവകൂടാതെ പേട, മില്ക്കിജാക്ക്, കോക്കനട്ട് ബര്ഫിതുടങ്ങിയ പത്തോളം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വയനാട്ഡെയറിയില് നിന്നുംവിപണനം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: