കൽപ്പറ്റ: കൊട്ടിയൂർ നീണ്ടു നോക്കിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വൈദികനെ സംരക്ഷിക്കാൻ കൂട്ടുനിന്ന സി.ഡബ്ല്യൂ .സി ചെയർമാനെതിരെ ഗൂഢാലോചനക്കുറ്റത്തിനും, തെളിവു നശിപ്പിക്കൽ ശ്രമത്തിനും കേസെടുക്കണമെന്ന് ബിജെപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇത്രയും മനുഷ്യ രഹിതമായ പ്രവർത്തനം നടത്തിയ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച ചെയർമാൻ പൊതു സമൂഹത്തിന് അപമാനമാണ്. കൂടാതെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ റോബിൻ വക്കോഞ്ചേരിക്കെതിരെ കേന്ദ്ര ഏജൻസി അന്വോഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഈ പീഡനക്കേസിൽ കൂട്ടുനിന്ന മുഴുവൻ ആളുകൾക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണം. സി.ഡബ്ല്യു.സി ചെയർമാൻ എത്രയും പെട്ടന്ന് സ്ഥാനം രാജിവെക്കണം അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും. സജി ശങ്കർ അധ്യക്ഷത വഹിച്ചു . പി.ജി ആനന്ദ് കുമാർ, കെ.മോഹൻദാസ്, വി.മോഹനൻ, വി.നാരായണൻ, കെ.എം പൊന്നു, ലക്ഷ്മി ആനേരി, കെ.പി മധു, കെ.ശ്രീനിവാസൻ , അല്ലി റാണി, കേശവനുണ്ണി, രജിത അശോകൻ, തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: