കല്‍പ്പറ്റ : കടാശ്വാസ കമ്മീഷന് ജില്ലയിലെ കര്‍ഷകര്‍ക്ക് നല്കിയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യതാ തുക ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് അനുവദിച്ചതായി ജില്ലാ സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ അറിയിച്ചു. ജില്ലാ സഹകരണ ബാങ്കിന് 64,05,851 രൂപയും സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് 17,20,900 രൂപയുമാണ് അനുവദിച്ചത്. ജില്ലാ സഹകരണ ബാങ്കും കാര്‍ഷിക ഗ്രാമവികസന ബാങ്കും ലഭിച്ച തുക കടാശ്വാസം അനുവദിച്ച ബാങ്കുകള്‍ക്ക് അടിയന്തിരമായി വീതിച്ചു നല്‍കണമെന്നും വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും ജോയന്റ് രജിസ്ട്രാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത കര്‍ഷകര്‍ തന്നെ അടച്ചു തീര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ഷകരുടെ വായ്പാ കണക്കിലേക്ക് ലഭിച്ച തുക കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്നും ബന്ധപ്പെട്ട ബാങ്കുകാര് ആനുകൂല്യം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ഹെഡാഫീസിലെയും ബ്രാഞ്ചുകളിലെയും നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: