എടവക : പഴം-പച്ചക്കറികളുടെ കയറ്റുമതി ആരംഭിക്കുന്നതിന്റെ ഭാഗമായി വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരളം (വി.എഫ്.പി.സി.കെ) കയറ്റുമതിക്കാരെയും കര്‍ഷക സംഘടന പ്രതിനിധികളെയും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് വിപുലമായ പണിപ്പുര നടത്തി. വിഎഫ്പിസികെയുടെ എടവക പഞ്ചായത്തിലെ കമ്മനയിലുള്ള ബനാന ആന്റ് വെജിറ്റബിള്‍ പാക്ക് ഹൗസിലാണ് പണിപ്പുര നടത്തിയത്. ‘ക്വാറന്റൈന്’ സൗകര്യങ്ങളുടെയും ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളുടെയും അഭാവം, കയറ്റുമതിക്ക് വിമാനങ്ങളില്‍ ഉള്ള ശേഷികുറവ് എന്നിവയാണ് കയറ്റുമതിയ്ക്ക് തടസ്സമെന്ന് വിവിധ കയറ്റുമതിക്കാര്‍ യോഗത്തില്‍ വിശദീകരിച്ചു. കമ്മനയിലെ പായ്ക്ക് ഹൗസ് വയനാടിന് അനുഗ്രഹമാണ് എന്നും പഴം-പച്ചക്കറികളാല്‍ സമൃദ്ധമായ ജില്ലയുടെ കയറ്റുമതി പിന്നോക്കാവ സ്ഥയ്ക്ക് പായ്ക്ക്ഹൗസ് പരിഹാരമാകുമെന്നും വിവിധ കയറ്റുമതി ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു.
നല്ല വില ലഭ്യമാക്കുന്ന പക്ഷം കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്ന നിലവാരത്തിലും ഗുണമേ•യിലും ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് കര്‍ഷക പ്രതിനിധികള്‍ ഉറപ്പുനല്‍കി.
കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില് കര്‍ഷക ആഭിമുഖ്യത്തോടെ മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.കെ.സുരേഷ് പറഞ്ഞു.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷവിജയന് അദ്ധ്യക്ഷത വഹിച്ച പണിപ്പുരയില്‍ വി.എഫ്.പി.സി.കെ ഡയറക്ടര്‍ ആന്റണി ഓസ്റ്റിന്‍ സ്വാഗതം പറഞ്ഞു. വിജയന് ചെറുകര, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി അലക്സാണ്ടര്‍, റൂറല്‍ അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് സെക്രട്ടറി സായി രാജ്, വി.എഫ്.പി.സി.കെ പ്രൊജക്ട് ഡയറക്ടര്‍ മാരായ പി.എം.നൗഷാദ്, സാന്‍ജോസ്, വിഎഫ്പിസികെ മാര്‍ക്കറ്റിംഗ് മാനേജര്‍ സിന്ധു.എസ്., വി.എഫ്.പി.സി.കെ മലപ്പുറം ജില്ലാ മാനേജര്‍ അബ്ദുള്‍ സമദ്, കണ്ണൂര്‍ ജില്ലാമാനേജര്‍ ഷാജു തോമസ്, വിഎഫ്പിസികെ വയനാട് ജില്ലാമാനേജര്‍ ജയരാജ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: