കല്‍പ്പറ്റ : മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും (ഒ.ബി.സി.) മതന്യൂനപക്ഷങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് നടത്തുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷന് ‘ദിശ 2017’ന്റെ രണ്ടാംഘട്ടം തുടങ്ങി.
അപേക്ഷകര്‍ 18നും 55നുമിടയില്‍ പ്രായമുളളവരായിരിക്കണം. ഒ.ബി.സി. വിഭാഗക്കാര്‍ക്ക് കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98,000 രൂപയും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയും കവിയരുത്. മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി ആറു ലക്ഷം രൂപയാണ്. ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 10 ലക്ഷം രൂപ വരെയും മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ആറു മുതല്‍ എട്ട് ശതമാനം വരെയാണ് പലിശ.
മെഡിക്കല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, ഫിറ്റ്നെസ് സെന്റര്‍, മെഡിക്കല്‍ ലാബ്, സിവില്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സി, ബ്യൂട്ടി പാര്‍ലര്‍, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫുഡ് പ്രോസസിങ്, മിനി ടൂറിസം യൂണിറ്റുകള്‍, ടാക്സി തുടങ്ങി ലാഭക്ഷമതയോടും നിയമപരമായും നടത്താവുന്ന ഏത് സംരംഭത്തിനും വായ്പ നല്‍കും. താല്പര്യമുള്ളവര് സയെരറരല് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം. തെരഞ്ഞെടുക്കുന്നവരെ ഏപ്രില്‍ 29ന് അതത് ജില്ലകളില്‍ നടക്കുന്ന ‘ദിശ 2017’ സംരംഭകത്വ ശില്പശാലയിലേക്ക് ക്ഷണിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തേണ്ട അവസാന തീയതി ഏപ്രില്‍ 15.
പ്രതികരിക്കാൻ ഇവിടെ എഴുതുക: