കല്‍പ്പറ്റ :കേന്ദ്ര യുവജന- കായികമന്ത്രാലയത്തിനു കീഴിലുള്ള സംസ്ഥാനത്തെ നെഹ്റു യുവകേന്ദ്ര ഓഫീസുകളില്‍ വളണ്ടിയറാകാന്‍ താല്പര്യമുള്ള പത്താംക്ലാസ് പാസ്സായ 18 നും 29 നുമിടയില്‍ പ്രായമുള്ള യുവതീയുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. 354 ഒഴിവുകളാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ഗ്രാമങ്ങളില്‍ പ്രചരിപ്പിക്കുക യാണ് വളണ്ടിയര്‍മാരുടെ മുഖ്യചുമതല. ജില്ലകളിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം പരിപോക്ഷിപ്പിക്കുകയും യുവജനപരിപാടികള്ക്ക് നേതൃത്വം നല്‍കുകയും വേണം. അതത് ജില്ലാ കലക്ടര്‍മാര്‍ ചെയര്‍മാനായിട്ടുള്ള സമിതി നടത്തുന്ന ഇന്റര്‍വ്യൂ വഴിയാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ നെഹ്റു യുവ കേന്ദ്ര ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0471 2301206.
പ്രതികരിക്കാൻ ഇവിടെ എഴുതുക: